തിരുവനന്തപുരം: പോളിടെക്നിക്കിലേക്ക് നാലാം അലോട്ട്മെന്റില്‍ പ്രവേശനം ലഭിച്ചവര്‍ക്ക് ആഗസ്റ്റ് 14 വൈകിട്ട് അഞ്ച് മണിവരെ പ്രവേശനം നേടാം. നാലാം അലോട്ട്മെന്റില്‍ പ്രവേശനം ലഭിച്ചവര്‍ നിര്‍ബന്ധമായും പ്രവേശനം ലഭിച്ച പോളിടെക്നിക് കോളേജില്‍ ചേരണം.
അലോട്ട്മെന്റ് ലഭിച്ച ബ്രാഞ്ച് നിലനിര്‍ത്തി ഉയര്‍ന്ന ഓപ്ഷന് രജിസ്റ്റര്‍ ചെയ്തവര്‍ ടിസിയും അലോട്ട്മെന്റ് സ്ലിപ്പും രജിസ്ട്രേഷന് സ്ലിപ്പും ഹാജരാക്കി ഫീസ് അടച്ച് അലോട്ട്മെന്റ് ലഭിച്ച സ്ഥാപനത്തിലും ബ്രാഞ്ചിലും പ്രവേശനം നേടണം. അതിനുശേഷം പ്രവേശന സ്ലിപ്പും ഫീസ് അടച്ച രസീതും ഹാജരാക്കി രജിസ്റ്റര്‍ ചെയ്ത സ്ഥാപനത്തില്‍ സമര്‍പ്പിച്ചിരിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ വാങ്ങി പ്രവേശനം നേടിയ സ്ഥാപനത്തില്‍ സമര്‍പ്പിക്കണം.
പുതുതായി അലോട്ട്മെന്റ് ലഭിച്ചവര്‍ അലോട്ട്മെന്റ് സ്ലിപ്പും എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അലോട്ട്മെന്റ് ലഭിച്ച സ്ഥാപനത്തില്‍ ഫീസ് അടച്ച് പ്രവേശനം നേടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: