ഹോം » വാണിജ്യം » 

കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പുതിയ ഷോറൂം തൃശൂരും പാലക്കാട്ടും

പ്രിന്റ്‌ എഡിഷന്‍  ·  August 12, 2017

കൊച്ചി: കല്യാണ്‍ ജ്വല്ലേഴ്‌സ് തൃശൂരും പാലക്കാട്ടും ഇരട്ടി സ്റ്റോക്കും വിപുലമായ ഷോറൂമുകളുമായി പ്രവര്‍ത്തനമാരംഭിക്കുന്നു. തൃശൂരില്‍ നോര്‍ത്ത് റൗണ്ടിലും പാലക്കാട് ജിബി റോഡിലുമാണിവ.

ജ്വല്ലറി ബ്രാന്‍ഡ് അംബാസഡര്‍മാരായ മഞ്ജു വാര്യര്‍, പ്രഭു ഗണേശന്‍, നാഗാര്‍ജുന, കല്യാണ്‍ ജ്വല്ലേഴ്‌സ് സിഎംഡി: ടി. എസ്. കല്യാണരാമന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ രാജേഷ് കല്യാണരാമന്‍, രമേഷ് കല്യാണരാമന്‍ എന്നിവര്‍ ചേര്‍ന്ന് ഓഗസ്റ്റ് 14-ന് തൃശൂരിലേയും പാലക്കാട്ടേയും ഷോറൂമുകള്‍ ഉദ്ഘാടനം ചെയ്യും. ആഗോളതലത്തില്‍ 114 ഷോറൂമുകളാണ് കല്യാണിനെന്ന് ജ്വല്ലേഴ്‌സ് സിഎംഡി: ടി. എസ്. കല്യാണരാമന്‍ പറഞ്ഞു.

രണ്ട് ഷോറൂമുകളിലും കൂടുതല്‍ നിര സ്വര്‍ണം, ഡയമണ്ട്, വെള്ളി, പ്ലാറ്റിനം ആഭരണങ്ങളാണ് ലഭ്യമാക്കുന്നത്. ജനപ്രിയമായ കല്യാണിന്റെ ബ്രാന്‍ഡുകളുടെ ശേഖരവും അവതരിപ്പിക്കും.
ഷോറൂമുകളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നിബന്ധനകള്‍ക്ക് വിധേയമായി ഉപയോക്താക്കള്‍ക്ക് സൗജന്യമായി സ്വര്‍ണനാണയങ്ങള്‍ സ്വന്തമാക്കാം.

25,000 രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഒരു സ്വര്‍ണനാണയവും 25,000 രൂപയുടെ ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ രണ്ട് സ്വര്‍ണനാണയങ്ങളും ലഭിക്കാം.
പുതിയതായി രൂപകല്‍പ്പന ചെയ്ത ഷോറൂമുകളില്‍ പുതിയ സ്വര്‍ണ-ഡയമണ്ട് ആഭരണ ശേഖരം,വിവാഹത്തിന് മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം എന്നിവയുമുണ്ടാകും.

Related News from Archive
Editor's Pick