ഹോം » പ്രാദേശികം » കോട്ടയം » 

അവാര്‍ഡ് നൈറ്റും സാംസ്‌കാരിക സമ്മേളനം

August 12, 2017

കോട്ടയം: നാഷണല്‍ അസോസിയേഷന്‍ ഓഫ് മലയാളം ആര്‍ട്ടിസ്റ്റ്‌സ് സപ്തംബര്‍ 30 ന് കോട്ടയം തിരുനക്കര മൈതാനിയില്‍ സാംസ്‌കാരിക സമ്മേളനവും അവാര്‍ഡ് നൈറ്റും മെഗാഷോയും സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് രവീന്ദ്രന്‍ എരുമേലി പത്രസമ്മേളനത്തില്‍ പറഞ്ഞു.
വിവിധ മേഖലയില്‍ സേവനം അനുഷ്ഠിക്കുന്ന ഇരുപതോളം വ്യക്തികളെ അവാര്‍ഡ് നല്‍കി ആദരിക്കും.ദീപശിഖ പ്രയാണം,സാംസ്‌കാരിക ഘോഷയാത്ര,ഹ്രസ്വ ചിത്രങ്ങളുടെ പ്രദര്‍ശനം,ടിനി ടോമിന്റെ മെഗാഷോ എന്നിവ നടക്കും. അനസ് ബി., എബിന്‍ രാജ്, ബാബു കുരുവിള, അയ്മനം സാജന്‍, സുമംഗല നായര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

കോട്ടയം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick