ഹോം » പ്രാദേശികം » കോട്ടയം » 

ബിജെപി റോഡ് ഉപരോധിച്ചു

August 12, 2017

കോട്ടയം: തകര്‍ന്ന റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് ബിജെപി എംസി റോഡ് ഉപരോധിച്ചു. കോട്ടയം മുന്‍സിപ്പാലിറ്റിയിലെ നാട്ടകം മേഖലയുടെ പ്രവേശനകവാടമായ മണിപ്പുഴയിലാണ് ഇന്നലെ രാവിലെ ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചത്. ഉപരോധ സമരം മദ്ധ്യമേഖലാ പ്രസിഡന്റ് അഡ്വ.എന്‍.കെ. നാരായണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ഭരണത്തില്‍ മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അഴമതി നടത്താന്‍ വേണ്ടി മാത്രമാണ് കോടിമതയിലെ നാലുവരിപ്പാത നിര്‍മ്മിച്ചതെന്നും ഇപ്പോള്‍ ഈ ഭാഗം പൂര്‍ണ്ണമായും തകര്‍ന്ന് സഞ്ചാരയോഗ്യമല്ലാതായി തീര്‍ന്നിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. എത്രയും വേഗം റോഡ് ടാര്‍ ചെയ്ത് സഞ്ചായരയോഗ്യമാക്കിയില്ലെങ്കില്‍ ശക്തമായ സമരവുമായി ബിജെപി മുന്നോട്ട് വരുമെന്ന് അദ്ദേഹം പറഞ്ഞു.
നാട്ടകം മേഖലാ പ്രസിഡന്റ് അരുണ്‍ മൂലേടം അദ്ധ്യക്ഷനായിരുന്നു. നിയോജകമണ്ഡലം പ്രസിഡന്റ് ബിനു.ആര്‍.വാര്യര്‍, സെക്രട്ടറി പ്രവീണ്‍ ദിവാകരന്‍, ടി.കെ.തുളസീദാസന്‍, ജതീഷ് കോടപ്പള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related News from Archive
Editor's Pick