ഹോം » പ്രാദേശികം » കോട്ടയം » 

സംസ്‌കൃത ദിനാഘോഷം

August 12, 2017

കോട്ടയം: മൂലവട്ടം അമൃതവിദ്യാലയത്തില്‍ സംസ്‌കൃതദിനാഘോഷം നടന്നു. പാലാ സെന്റ് തോമസ് കോളേജിലെ സംസ്‌കൃത വിഭാഗം മുന്‍ മേധാവി പ്രൊഫ. സി.ടി. ഫ്രാന്‍സീസ് ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതി സൗഹൃദമായ ജീവിതം എങ്ങിനെ സാധ്യമാകുമെന്ന് സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പുതന്നെ ഋഷീശ്വരന്മാര്‍ നമ്മെ പഠിപ്പിച്ചിരുന്നു. വായു, ജലം, സസ്യങ്ങള്‍ തുടങ്ങിയവയെല്ലാം ഔഷധങ്ങളാണെന്ന അറിവ് സംസ്‌കൃതത്തിലൂടെ നമുക്ക് ലഭിക്കുന്നു. എല്ലാ അര്‍ത്ഥത്തിലും സംസ്‌ക്കരിക്കപ്പെട്ട ഭാഷയാണ് സംസ്‌കൃതം, അത് നമ്മെ സംസ്‌കാരമുള്ളവരാക്കി തീര്‍ക്കുന്നുവെന്ന് ഫ്രാന്‍സീസ് പറഞ്ഞു. ഹെഡ്മിട്രസ് ജാന്‍സി.എം.ആന്‍ഡ്രൂസ്, പിടിഎ പ്രസിഡന്റ് ബിലു.കെ.സി, സംസ്‌കൃത അദ്ധ്യാപിക ബിന്ദു.കെ.നായര്‍ എന്നിവര്‍ സംസാരിച്ചു. ശാസ്ത്ര-വ്യവഹാര പ്രദര്‍ശിനിയും സംസ്‌കൃതഗാനാലാപനവും സംഘടിപ്പിച്ചു.

Related News from Archive
Editor's Pick