ഹോം » പ്രാദേശികം » തൃശ്ശൂര്‍ » 

ജാതിപ്പേര് വിളിച്ച കേസില്‍ തടവും പിഴയും

August 11, 2017

തൃശൂര്‍: ജാതിപ്പേര് വിളിച്ചു ആക്ഷേപിച്ചു എന്നും വീട്ടുമുറ്റത്ത് കയറി അതിക്രമം കാണിച്ചു ഭീഷണിപ്പെടുത്തി എന്നും ആരോപിച്ച് ഇരിങ്ങാലക്കുട ഡി.വൈ.എസ്. പി ചാര്‍ജ്ജ് ചെയ്ത കേസിലെ പ്രതിയായ ഏങ്ങണ്ടിയൂര്‍ വില്ലേജ് ദേശത്തെ ഊട്ടത്തില്‍ ശിവപ്രസാദ് എന്ന സുബ്രുവിനെ തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ആനി ജോണ്‍ വിവിധ വകുപ്പുകള്‍ പ്രകാരം 3 വര്‍ഷം തടവും, 7000 രൂപ പിഴ അടക്കുവാനും ശിക്ഷ വിധിച്ച് ഉത്തരവായി. ബേബി എന്ന യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഹര്‍ജിക്കാരിയുടെ വീട്ടുമുറ്റത്തേക്ക് ധീവരസമുദായത്തില്‍പ്പെട്ട പ്രതി രാത്രി അതിക്രമിച്ചു കയറി അസഭ്യം പറയുകയുകയും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും എന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്.

തൃശ്ശൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick