ഹോം » പ്രാദേശികം » തൃശ്ശൂര്‍ » 

കൊളത്തൂരില്‍ ബസപകടം 17 പേര്‍ക്ക് പരിക്ക്

August 11, 2017

കൊടകര: ദേശീയപാത കൊളത്തൂരില്‍ കെഎസ്ആര്‍ടിസി ബസ് ലോറിയിലിടിച്ച് 17 പേര്‍ക്ക് പരിക്ക്. ഇന്നലെ രാവിലെ ഒമ്പതിനായിരുന്നു അപകടം. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സൂപ്പര്‍ഫാസ്റ്റാണ് ലോറിക്ക് പുറകില്‍ ഇടിച്ചത്. പരുക്കേറ്റവരെ ഉടന്‍ കൊടകരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. മൂന്നുപേരൊഴികെ മറ്റുള്ളവരെ പ്രാഥമിക ചികിത്സക്ക്
ശേഷം വിട്ടയച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ല. കൊടകര പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മുന്നിലൂടെ പോയിരുന്ന ലോറി പെട്ടന്ന് ബ്രേയ്ക്കിട്ടതോടെ നിയന്ത്രണം കിട്ടാതെ
പുറകിലൂടെ പോയിരുന്ന കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പരീക്ഷണ ടാറിംഗില്‍ റോഡിന്റെ പ്രതലം കൂടുതല്‍ മിനുസപ്പെട്ടതാണ് ദേശീയ
പാതയില്‍ വാഹനങ്ങള്‍ തെന്നി അപകടങ്ങള്‍ ഉണ്ടാകുന്നതെന്നാണ് പരാതി. ദേശീയപാത കരാര്‍ നിര്‍മാണകമ്പനി അധികൃതര്‍ അശാസ്ത്രീയമായ രീതിയില്‍ നടത്തുന്ന ടാറിംഗ് മൂലം റോഡ് മിനുസപ്പെട്ടതാണ് തുടര്‍ച്ചയായി വാഹനാപകടങ്ങള്‍ സംഭവിക്കാന്‍ കാരണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

തൃശ്ശൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick