ഹോം » പ്രാദേശികം » കോഴിക്കോട് » 

മേമുണ്ട എച്ച്എസ്എസ്സിലെ ആറു വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍കള്‍കേറ്റീവ് സ്‌കോളര്‍ഷിപ്പ്

August 11, 2017

കോഴിക്കോട്: കേന്ദ്ര മാനവ വിഭവശേഷി വകുപ്പും കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക വകുപ്പും സംയുക്തമായി എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടത്തിയ ഇന്‍കള്‍കേറ്റീവ് സ്‌കോളര്‍ഷിപ്പിന് മേമുണ്ട എച്ച് എസ്എസ്സിലെ ആറു വിദ്യാര്‍ഥികള്‍ അര്‍ഹരായി.
സംസ്ഥാനത്ത് ആകെ 44 വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ സ്‌കോളര്‍ഷിപ്പ് ലഭിച്ചത്. എന്‍. ആവണി, ഭരത് ശ്രീജിത്ത്, നിവേദ് .ആര്‍. സുരേഷ്, ഡി. ആദിത്യന്‍, കെ.പി. നിപുണ്‍. ആമില്‍ അബ്ദുള്‍ ഷുക്കൂര്‍ എന്നിവരാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായത്. രണ്ട് ഘട്ടമായാണ് ഈ പരീക്ഷ നടക്കുന്നത്.
ആദ്യ ഘട്ടത്തില്‍ എഴുത്ത് പരീക്ഷയും, ഇതില്‍ തിരഞ്ഞെടുക്കുന്നവരെ അടുത്ത ഘട്ടത്തില്‍ കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ വച്ച് മൂന്ന് ദിവസത്തെ ക്യാമ്പും നടത്തും. ഈ രണ്ട് ഘട്ടങ്ങളിലും മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. ഡിഗ്രി കാലയളവ് വരെ മാസംതോറും 1500 രൂപയാണ് സ്‌കോളര്‍ഷിപ്പ് തുക.

കോഴിക്കോട് - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick