ഹോം » പ്രാദേശികം » തൃശ്ശൂര്‍ » 

തൈക്കാട് മദ്യശാല മാറ്റി സ്ഥാപിക്കാന്‍ മാര്‍ച്ച്

August 11, 2017

ഗുരുവായൂര്‍: തൈക്കാട് പ്രവര്‍ത്തിക്കുന്ന ബിവറേജസ് കോര്‍പറേഷന്റെ മദ്യ വില്‍പ്പനശാല ജനാധിവാസ കേന്ദ്രത്തില്‍ നിന്ന് മാറ്റി സ്ഥാപിക്കണമെന്ന് ജനകീയ സമര സമിതി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നിലവിലെ വില്‍പ്പനശാല അടച്ചുപൂട്ടണണെന്നാവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തില്‍ കെട്ടിട ഉടമയുടെ വീട്ടിലേക്ക് നാളെ മാര്‍ച്ച് നടത്തും. വൈകീട്ട് മൂന്നിന് പടിഞ്ഞാറെനടയില്‍ നിന്നാണ് എടപ്പുള്ളിയിലുള്ള കെട്ടിട ഉടമയുടെ വീട്ടിലേക്ക് മാര്‍ച്ച് ആരംഭിക്കുക.
കഴുമല്ലൂര്‍ ക്ഷേത്രത്തില്‍ നിന്ന് മദ്യവില്‍പന ശാലയിലേക്ക് 165 മീറ്റര്‍ മാത്രമാണ് ദൂരം. 400 മീറ്ററിനുള്ളില്‍ 3500 ഓളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന രണ്ട് വിദ്യാലയങ്ങളുണ്ട്. മുസ്ലിം – ക്രൈസ്തവ ദേവാലയങ്ങളും സമീപത്തായുണ്ട്. ഇതൊന്നും പരിഗണിക്കാതെയാണ് മദ്യശാല പ്രവര്‍ത്തിക്കുന്നതെന്ന് സമര സമിതി നേതാക്കള്‍ ആരോപിച്ചു.
എ.ടി. സ്റ്റീഫന്‍, കുന്നിക്കല്‍ റഷീദ്, എ.പി. ബാബു, കെ.ആര്‍. ചന്ദ്രന്‍, ആര്‍.എ. അബൂബക്കര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

തൃശ്ശൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick