ഹോം » സാമൂഹികം » വെബ്‌ സ്പെഷ്യല്‍

സുജനമര്യാദകളും ഇനി ക്‌ളാസില്‍ പഠിപ്പിക്കേണ്ടി വരുമോ

വെബ് ഡെസ്‌ക്
August 12, 2017

പ്രായംകൂടിയ ആള്‍ക്കാര്‍ ബസില്‍ നിന്ന് പ്രയാസപ്പെട്ട് യാത്രചെയ്താലും അതുകാണുന്ന ചെറുപ്പക്കാര്‍ പലപ്പോഴും അവര്‍ക്കു സീറ്റ് ഒഴിഞ്ഞുകൊടുക്കാറില്ല. അതു കണ്ടാതായിപ്പോലും ചിലർ ഭാവിക്കാറില്ല. മുതിര്‍ന്ന പൗരന്മാരെന്നു അടയാളപ്പെടുത്തിയിട്ടുള്ള സീറ്റ്‌പോലും ഇത്തരക്കാര്‍ കൈയ്യടക്കിയിരിക്കും. എന്നാല്‍ സ്‌നേഹപൂര്‍വം മുതിര്‍ന്നവര്‍ക്കു സീറ്റ് ഒഴിഞ്ഞുകൊടുക്കുന്നവരും ഉണ്ട്.

ചില മുതിര്‍ന്നവര്‍ അവരുടെ അവകാശമായി അടയാളപ്പെടുത്തിയ സംവരണ സീറ്റ് നേരെ ചൊവ്വേ കാര്യംപറഞ്ഞ് പിടിച്ചുവാങ്ങും. ചിലപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളും അതുമൂത്ത് ചില പ്രശ്‌നങ്ങളും ഉണ്ടായെന്നു വരാം. ഇതൊരു ഉദാഹരണം മാത്രമാണ്.ഇങ്ങെ അപമര്യാദകള്‍ കടന്നുവരുന്ന നിരവധി വേദികളുണ്ട്. ഇതിനൊക്കെ പ്രധാനകാരണം പരസ്പര ബഹുമാനവും മുതിര്‍ന്നവരെ പരിഗണിക്കാനുമുള്ള വൈമനസ്യവുമാണ്. സ്വന്തം മാതാപിതാക്കളുടെ പ്രായത്തോടു ബഹുമാനമുള്ളവര്‍ ഇങ്ങനെയാവില്ല. മറ്റുള്ളവരോടെന്തിനാ സ്വന്തം മാതാപിതാക്കളോടുമാത്രം പോരെ അത്തരം വികാരങ്ങളെന്നു തോന്നുന്നവരെ ബോധവല്‍ക്കരിക്കാനും പ്രയാസമാണ്.

എന്തായാലും പുതിയ തലമുറയില്‍ ഇത്തരം സുജന മര്യാദകള്‍ കുറഞ്ഞുവരുന്നതായിട്ടാണ് കാണാന്‍ കഴിയുക. അതിന്റെ കാരണങ്ങള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്. കൂടുതല്‍ തങ്ങളിലേക്കു ചുരുങ്ങുകയും അധികം സ്വാര്‍ഥരാകുന്നതുംകൊണ്ടുണ്ടാകുന്ന അഹിതകരമായ പ്രശ്‌നങ്ങളാണിത്. ഇത്തരം അപമര്യാദകളില്‍നിന്നും മോചനം കിട്ടണമെങ്കില്‍ അതിനുള്ള പഠനം ചെറുപ്പത്തില്‍ തന്നെ സ്വന്തം വീട്ടില്‍നിന്നും കിട്ടണം. ഒരു പരിധിവരെ കുടുംബശിക്ഷണംകൊണ്ട് നേടാവുന്നതാണ് സുജനമര്യാദകള്‍. സമൂഹത്തിലെ ഇടപെടലുകള്‍കൊണ്ടു വന്നുചേരുന്നവകൂടിയുണ്ട്.ഇത്തരം മര്യാദകള്‍ ക്‌ളാസില്‍ പഠിപ്പിക്കേണ്ടിവരുമോയെന്നും തോന്നാം.

Related News from Archive
Editor's Pick