ഹോം » പ്രാദേശികം » കൊല്ലം » 

മഴ കുറവ്: വരണ്ടുണങ്ങി തമിഴ് പാടങ്ങള്‍

August 12, 2017


പത്തനാപുരം: ജലക്ഷാമം രൂക്ഷമായതോടെ തമിഴ് പാടങ്ങള്‍ വരണ്ടുണങ്ങി കൃഷി ഇല്ലാതായതോടെ മലയാളി ഓണത്തിന് പച്ചക്കറി വാങ്ങാന്‍ പൊന്നുംവില നല്‍കേണ്ടി വരും. മഴയിലുണ്ടായ വന്‍ കുറവ് തമിഴ് കര്‍ഷകരെ പട്ടിണിയിലാക്കിയിരിക്കുകയാണ്.
എല്ലാ കൊല്ലത്തെയും അപേക്ഷിച്ച് ശരാശരിയിലും താഴെയാണ് ഇത്തവണ മഴ ലഭിച്ചത്. ജലസംഭരണികളെല്ലാം വരണ്ടു. ഗ്രാമ അതിര്‍ത്തികളില്‍ സ്ഥാപിച്ചിരിക്കുന്ന ഭീമന്‍ കിണറുകളില്‍ നിന്നും ടാങ്കര്‍ വഴിയാണ് മിക്ക സ്ഥലങ്ങളിലേക്കും ഗാര്‍ഹികാവശ്യത്തിനുള്ള ജലം എത്തിക്കുന്നത്. തമിഴ്‌നാട്ടില്‍ പച്ചക്കറി വിളവെടുപ്പ് നടക്കുന്നത് ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ്.
അതിര്‍ത്തി ഗ്രാമങ്ങളായ തെങ്കാശി, തിരുനെല്‍വേലി, ചുരണ്ട, മധുര, രാജപാളയം, പുളിയന്‍കുടി എന്നി പ്രധാനമാര്‍ക്കറ്റുകള്‍ വഴിയാണ് പച്ചക്കറി കേരളത്തിലേക്ക് എത്തുന്നത്. വിപണികളിലെ വില വര്‍ദ്ധനവ് ഒന്നും കര്‍ഷകരെ തുണയ്ക്കില്ല.

കൊല്ലം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick