ഹോം » പ്രാദേശികം » കാസര്‍കോട് » 

നിയമം ചെയര്‍മാന് ബാധകമല്ല

August 12, 2017

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിലെ ഗതാഗത കുരുക്കിന് ശാശ്വതമായ പരിഹാരത്തിനായി പരിഷ്‌കരണ നടപടികള്‍ നടക്കുമ്പോള്‍ നഗരസഭ ചെയര്‍മാന് മാത്രം നിയമം ബാധകമല്ല. പരിഷ്‌കരണത്തിന്റെ ഭാഗമായി ഫുട്പാത്തിലെ വഴിയോരക്കച്ചവടങ്ങള്‍ ഒഴിപ്പിച്ചപ്പോള്‍ ഫുട്പാത്തില്‍ പന്തല്‍ കെട്ടി തന്റെ കച്ചവടം കൊഴുപ്പിക്കുകയാണ് നഗരസഭ ചെയര്‍മാന്‍. കാഞ്ഞങ്ങാട് നഗരത്തിലെ നഗരസഭ കെട്ടിടത്തില്‍ തന്റെ ഭാര്യ അനിതയുടെ പേരിലുള്ള ഖാദി വസ്ത്ര വില്‍പന കേന്ദ്രം കടയുടെ മുന്‍ഭാഗത്തെ ഫുട്പാത്തിലാണ് ഓണം ബക്രീദ് ഉത്സവങ്ങളെ മുന്‍നിര്‍ത്തി കാല്‍ നടയാത്രക്കാരെ വഴി തടഞ്ഞ് കച്ചവടം കൊഴുപ്പിക്കുന്നത്.
നഗരത്തിലെത്തുന്ന നൂറുകണക്കിന് കാല്‍നടയാത്രക്കാര്‍ക്ക് നടന്നു പോകാനുള്ള വഴിയാണ് കയ്യേറിയിക്കുന്നത്. ഫുട്പാത്തിലെ വഴിയോര കച്ചവടങ്ങള്‍ മുഴുവാനായി ഒഴിപ്പിച്ച് നിയമങ്ങള്‍ കാറ്റില്‍ പറത്തി ചെയര്‍മാന്‍ നടത്തുന്ന കച്ചവടം പ്രതിഷേധാര്‍ഹമാണെന്ന് പറയുമ്പോഴുമെതിര്‍ക്കപ്പെടാന്‍ കഴിയാതെ നോക്കി നില്‍ക്കാനെ വഴിയോര കച്ചവടകാര്‍ക്ക് കഴിയുന്നുള്ളു. മുന്‍ വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന എളമരം കരീമിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരിക്കെയാണ് കാഞ്ഞങ്ങാട് ഖാദി യൂണിറ്റ് ആരംഭിച്ചത്.

Related News from Archive
Editor's Pick