അഭിനന്ദനങ്ങള്‍

Saturday 12 August 2017 8:22 pm IST

സംസ്‌കൃതദിനമായ ആഗസ്റ്റ് 7ന് ജന്മഭൂമിയില്‍ പ്രസിദ്ധപ്പെടുത്തിയ സര്‍വം സംസ്‌കൃതം എന്ന ലേഖനം ഗഹനവും ചിന്തോദ്ദീപകവുമായിരുന്നു. ലേഖനം എഴുതിയ ഡോ.കെ.ഉണ്ണികൃഷ്ണന്‍നമ്പൂതിരി ഇത്രയും വിശാലമായ സംസ്‌കൃതഭാഷയുടെ പ്രാധാന്യം കാച്ചിക്കുറുക്കി ഒരു മുത്തുചിപ്പിയില്‍ എന്ന പോലെ അനുഭവവേദ്യമാക്കി എന്നതാണ് ആകര്‍ഷകം. വിശ്വസംസ്‌കൃത പ്രതിഷ്ഠാനില്‍ പ്രവര്‍ത്തിക്കുന്ന എനിക്ക് അദ്ദേഹത്തെ നേരിട്ട് പരിചയപ്പെടാനായിട്ടുണ്ട്. അദ്ദേഹത്തിന്റെ കുടുംബം സംസ്‌കൃത കുടുംബമാണ്. ആചാര്യസ്ഥാനത്തിരുന്ന് സപ്താഹങ്ങളില്‍ ലളിതമായി പ്രഭാഷണം നടത്തുന്ന അദ്ദേഹത്തെ എത്ര അഭിനന്ദിച്ചാലും കൂടുതലാകില്ല. എന്‍.ഹരിഹരയ്യര്‍, പുന്നത്തല, കൊല്ലം