ഹോം » പ്രാദേശികം » പത്തനംതിട്ട » 

വരട്ടാറിനൊപ്പമൊഴുകി പുനര്‍ജ്ജനി യാത്ര

August 13, 2017

തിരുവല്ല: തപസ്യ കലാ സാഹിത്യ വേദി പത്തനംതിട്ട ജില്ലാ സമിതിയുടെ നേതൃത്വത്തില്‍ വരട്ടാര്‍ പുനര്‍ജനി യാത്ര നടത്തി. പുനര്‍ജീവിപ്പിച്ച വരട്ടാറിന്റെ ആദ്യ ഭാഗമായ വഞ്ചിപ്പോട്ടില്‍ കടവില്‍ പമ്പാ പരിരക്ഷണ സമിതി ജനറല്‍ സെക്രട്ടറി എന്‍.കെ. സുകുമാരന്‍ നായര്‍ കര്‍പ്പൂരാരതി ഒഴിഞ്ഞ് യാത്ര ഉദ്ഘാടനം ചെയ്തു.
തപസ്യ ജില്ലാ ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ വസുദേവം, സംഘടനാ സെക്രട്ടറി ശിവകുമാര്‍ അമൃതകല, ഉപാദ്ധ്യക്ഷന്‍ മാരായ എം.എ.കബീര്‍, നിരണം രാജന്‍, സുരേഷ് ശ്രീലകം,എന്നിവര്‍ സംസാരിച്ചു. തപസ്യ ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പമ്പാ പൈതൃകോത്സവത്തിന്റെ ഭാഗമായിട്ടാണ് യാത്ര സംഘടിപ്പിച്ചത്.
തപസ്യയുടെ രണ്ടാമത് ഗഡു വരട്ടാര്‍ ഫണ്ട് ഉപാദ്ധ്യക്ഷന്‍ സുരേഷ് ശ്രീലകം വരട്ടാര്‍ കോഓര്‍ഡിനേറ്റര്‍ ശ്രീരാജ് ശ്രീവിലാസത്തിന് ചടങ്ങില്‍ കൈമാറി. യാത്ര ഓതറ പുതുകുളങ്ങര പടനിലം, ആനയാറ് ചപ്പാത്ത്, പ്രയാറ്റ് കടവ്, തൃക്കയില്‍ കടവ്, ആറാട്ട് കടവ് വഴി ഇരമല്ലിക്കര വാളത്തോട്ടില്‍ സമാപിച്ചു..

 

പത്തനംതിട്ട - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick