ഹോം » പ്രാദേശികം » പത്തനംതിട്ട » 

കൂപ്പണ്‍ വിതരണോദ്ഘാടനം

August 13, 2017

കോഴഞ്ചേരി: ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ അഷ്ടമിരോഹിണി വഴിപാട് വള്ളസദ്യ കൂപ്പണ്‍ വിതരണം ഉദ്ഘാടനം ചെയ്തു. പുന്നംതോട്ടം വിജയലക്ഷ്മി ഭവനില്‍ പങ്കജാക്ഷിയമ്മ നല്‍കിയ 25000 രൂപ പള്ളിയോടസേവാ സംഘം പ്രസിഡന്റ് ഡോ.കെ.ജി. ശശിധരന്‍ പിള്ള ക്ഷേത്രസന്നിധിയില്‍ ഏറ്റുവാങ്ങി.
സെപ്റ്റംബര്‍ 12ന് നടക്കുന്ന അഷ്ടമിരോഹിണി വള്ളസദ്യ പാചക വിദഗ്ദ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരിയാണ് തയ്യാറാക്കുന്നത്. അഷ്ടമി രോഹിണി വള്ളസദ്യ വഴിപാടായി നടത്താന്‍ ആയിരം രൂപ മുതല്‍ 15000 രൂപ വരെയുള്ള കൂപ്പണുകള്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും പള്ളിയോട സേവാ സംഘം ഓഫീസില്‍ നിന്നും ലഭ്യമാണ്. വിവരങ്ങള്‍ക്ക് ഫോണ്‍-8281113010.

 

പത്തനംതിട്ട - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick