ഹോം » പ്രാദേശികം » ഇടുക്കി » 

പാര്‍ക്കില്‍ വീണ് ഡോക്ടര്‍ക്ക് പരിക്ക്

August 12, 2017

അടിമാലി: വെള്ളത്തൂവല്‍ ആനച്ചാലില്‍ പ്രവര്‍ത്തിക്കുന്ന വണ്ടര്‍ വാലി പാര്‍ക്കില്‍ വിനോദ സഞ്ചാരി അപകടത്തില്‍പ്പെട്ടു. സുരക്ഷാ സംവിധാനത്തിലെ പിഴവ്മൂലമെന്ന ആക്ഷേപം ശക്തമാണ്. പാര്‍ക്കിലെ റൈഡില്‍ നിന്നും തെറിച്ചു വീണാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ ഉത്തരേന്ത്യന്‍ സ്വദേശിയായ ഡോക്ടറെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related News from Archive
Editor's Pick