ഹോം » പ്രാദേശികം » പാലക്കാട് » 

കാട്ടാനകളെ ഉള്‍വനത്തില്‍ എത്തിക്കാന്‍ ശ്രമം തുടരുന്നു

August 12, 2017

ഒറ്റപ്പാലം:എട്ട് രാപ്പകല്‍ നാടിനെയും നഗരങ്ങളെയും വിറപ്പിച്ചമൂന്നംഗകാട്ടാനക്കൂട്ടത്തെ കല്ലടികോടന്‍ വനമേഖലയുടെ ഉള്‍പ്രദേശങ്ങളിലേക്കു കടത്തിവിടാന്‍ വനംവകുപ്പിന്റെ ശ്രമം തുടരുന്നു.
ഇവ വീണ്ടും തിരിച്ചു വരുമെന്ന ആശങ്ക ജനങ്ങള്‍ക്കും വനംവകുപ്പിനുംനിലനില്‍ക്കുന്നുണ്ട്. അതു കൊണ്ടു തന്നെ കല്ലടികോടന്‍ വനമേഖലയുടെ കഴിയാവുന്ന ഉള്‍ഭാഗങ്ങളിലേക്കു കടത്തിവിടാനുള്ള തീവ്രപരിത്രമത്തിലാണു ഇന്നലെയും വനം വകുപ്പ്. ഇതിനായി തമിഴ്‌നാട്ടിലെ മുതുമലയില്‍ നിന്നും കൊണ്ടുവന്ന ബൊമ്മന്‍, വസിം എന്നീ രണ്ടു കുങ്കിയാനകളെ ഉപയോഗിച്ച് വനം വകുപ്പ് കാട്ടാനകളെ നിബിഡ വനങ്ങളിലേക്കു കടത്തിവിടാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
ഇന്നലെ കല്ലടികോടന്‍ മലനിരകളില്‍ കടത്തിവിട്ടെങ്കിലും ചെറിയ വനത്തിനുള്ളില്‍ കാട്ടാനകള്‍ തമ്പടിക്കുകയായിരുന്നു. എന്നാല്‍ ജനവാസ മേഖലകളിലേക്കു ഇവ തിരിച്ചെത്താനുള്ള സാധ്യത നിലനില്‍ക്കുന്നതായി വനംവകുപ്പ് മുന്നില്‍ കാണുന്നു. ഈ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണു പരമാവധി വനത്തിനുള്ളിലേക്കു കടത്തിവിടാന്‍ കുങ്കികളുടെ സേവനം ഉപയോഗിച്ചു വരുന്നത്.
വനം വകുപ്പിന്റെ റാപ്പിഡ് ഫോഴ്‌സും ഒലവകോട് വനപാലകരും ചേര്‍ന്നാണ്പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വംനല്‍കുന്നത്. എന്നാല്‍ കഴിഞ്ഞ ഒരാഴ്ചയായി നടന്നു വരുന്ന കാട്ടാനകളെ കാട്കയറ്റാനുള്ള ദൗത്യത്തില്‍ പങ്കാളികളായിരുന്ന വയനാട്, കോന്നി, ഫോറസ്റ്റ് സെന്‍ട്രല്‍ ഓഫീസേഴ്‌സ്, ഫോറസ്റ്റ് ഓഫീസേഴ്‌സ് തുടങ്ങിയ ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരും ദ്രുത കര്‍മ്മ സേനകളും എലിഫന്റ് സ്‌ക്വോഡും അതുതു റേഞ്ചുകളിലേക്ക് ഇന്നലെ മടങ്ങി.
കാട്ടാനകളെ ഏതാണ്ട് വനമേഖലയിലെത്തിച്ചതിനു ശേഷമായിരുന്നു ഇവരുടെ മടക്കം. കാട്ടാനകളെകാട് കയറ്റുന്ന പ്രവര്‍ത്തനം ഏറെ സങ്കീര്‍ണ്ണവും ദുഷ്‌ക്കരവുമായിരുന്നുയെന്ന് ദൗത്യസേനാംഗങ്ങള്‍ പറഞ്ഞു.
പാലക്കാട് തൃശൂര്‍ ജില്ല കളിലുള്‍പ്പെട്ട പ്രദേശ ങ്ങളും ഒറ്റപ്പാലം നഗരസഭ മേഖലയും പത്തരിപ്പാല, മങ്കരകോങ്ങാട്, മുണ്ടൂര്‍ എന്നിങ്ങനെ പട്ടണപ്രദേശങ്ങളും കാട്ടാന ഭീതി അഭിമുഖീകരിച്ചിരുന്നു.

പാലക്കാട് - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick