ഹോം » പ്രാദേശികം » ഇടുക്കി » 

വെങ്ങല്ലൂര്‍ സമന്വയ സമിതിയുടെ രാമായണ പാരായണം

August 12, 2017

തൊടുപുഴ: വെങ്ങല്ലൂര്‍ സമന്വയ സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തിവന്നിരുന്ന രാമായണപാരായണത്തിന്റേയും സത്സംഗത്തിന്റേയും സമാപനത്തോട് അനുബന്ധിച്ച് 15ന് രാവിലെ മുതല്‍ വൈകിട്ട് വരെ സമ്പൂര്‍ണ്ണ രാമായണ പാരായണവും അഖണ്ഡ ഭാരത ദര്‍ശനവും നടക്കും.
15 ന് രാവിലെ 10ന് വെങ്ങല്ലൂര്‍ എം.ജി. നഗറിലെ സഞ്ജീവനി യോഗാ കേന്ദ്രത്തില്‍ കവിയും രാമായണ തത്വചിന്തകനുമായ വി.കെ. സുധാകരന്‍ പരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. എം.ജി. നഗര്‍ സമന്വയ സമിതി കണ്‍വീനര്‍ റ്റി പി മനോഹരന്‍ അദ്ധ്യക്ഷത വഹിക്കും. എം.കെ. ശിവശങ്കരന്‍ നായര്‍, കെ. കെ. ശിവന്‍ തുടങ്ങിയവര്‍ സംസാരിക്കും. തുടര്‍ന്ന് സമ്പൂര്‍ണ്ണ രാമായണ പാരായണം നടക്കും. ഉച്ചക്ക് പ്രസാദ ഊട്ടും ഉണ്ടാകും. വൈകിട്ട് 5 ന് രാമായണ ചിന്താ സായാഹ്നത്തില്‍ തപസ്യ കലാ സാഹിത്യ വേദി ജില്ലാ പ്രസിഡന്റ് വി കെ ബിജു മുഖ്യ പ്രഭാഷണം നടത്തും.
വെങ്ങല്ലൂര്‍ സമന്വയ സമിതി കണ്‍വീനര്‍ പി എസ് കാര്‍ത്തികേയന്‍ അദ്ധ്യക്ഷത വഹിക്കും. എസ്എന്‍ഡിപി ശാഖാ പ്രസിഡന്റ് അശോക് കുമാര്‍, സിബി വര്‍ഗീസ്, എം എ മണി, വി എന്‍ പങ്കജാക്ഷന്‍ തുടങ്ങിയവര്‍ സംസാരിക്കും. ഭാരത സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി വൈകിട്ട് 6.30 ന് നടക്കുന്ന അഖണ്ഡ ഭാരത ദര്‍ശനം പരിപാടിയില്‍ രാഷ്ട്രീയ സ്വയംസേവക സംഘം ഇടുക്കി വിഭാഗ് കാര്യവാഹ് പി.ആര്‍ ഹരിദാസ്, എന്‍.അനില്‍ബാബു തുടങ്ങിയവര്‍ പ്രസംഗിക്കും.

Related News from Archive
Editor's Pick