ഹോം » പ്രാദേശികം » മലപ്പുറം » 

പൊതുവിദ്യാലയങ്ങള്‍ സാംസ്‌കാരിക കേന്ദ്രങ്ങള്‍: സ്പീക്കര്‍

August 12, 2017

മലപ്പുറം: പൊതുവിദ്യാലയങ്ങള്‍ അറിവിന്റെ കേന്ദ്രങ്ങള്‍ മാത്രമല്ല, സാംസ്‌കാരിക കേന്ദ്രങ്ങള്‍ കൂടിയാണെന്ന് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി മലപ്പുറം ഗവ. ഗേള്‍സ് എച്ച്എസ്എസില്‍ നടത്തിയ വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളം വ്യത്യസ്തമാകാന്‍ കാരണം പൊതുവിദ്യാഭ്യാസത്തിന്റെ ശാക്തീകരണമാണ്. പൊതുവിദ്യാഭ്യാസം തകരുന്നത് ജനങ്ങളെ ഭിന്നിപ്പിക്കാന്‍ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
പി. ഉബൈദുള്ള എംഎല്‍എ അധ്യക്ഷത വഹിച്ചു. പി. കെ. കുഞ്ഞാലിക്കുട്ടി എംപി മുഖ്യപ്രഭാഷണം നടത്തി. വിദ്യാലയ വികസന രേഖ എപി അനില്‍കുമാര്‍ എംഎല്‍എ പ്രകാശനം ചെയ്തു. സ്പീക്കര്‍ക്കുള്ള നഗരസഭയുടെ ഉപഹാരം പി. കെ. കുഞ്ഞാലിക്കുട്ടി എംപി നല്‍കി.
നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി. എച്ച്. ജമീല, വൈസ് ചെയര്‍മാന്‍ പെരുമ്പള്ളി സെയ്ത്, സ്ഥിരം സമിതി അദ്ധ്യക്ഷരായ ഫസീന കുഞ്ഞിമുഹമ്മദ്, പരി അബ്ദുല്‍ മജീദ്, പി.എ അബ്ദുല്‍ സലീം, മറിയുമ്മ ഷരീഫ് എന്നിവര്‍ പങ്കെടുത്തു.

Related News from Archive
Editor's Pick