ഹോം » പ്രാദേശികം » വയനാട് » 

അനധികൃത ക്വാറികള്‍ വ്യാപകമാകുന്നു

August 12, 2017

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ അധികൃതരുടെ ഒത്താശയോടെ കരിങ്കല്‍ ക്വാറികള്‍ വ്യാപകമായി പ്രവര്‍ത്തിക്കുന്നതായി ബിജെപി.
രാത്രികാലങ്ങളിലും വെളുപ്പിനും ഒഴിവ് ദിനങ്ങളിലുമായി കമ്പ്രസര്‍, ഹിറ്റാച്ചി, ജെസിബി, ഡൈനാമിറ്റ്, ഇലക്ട്രിക് സ്‌ഫോടക വസ്തുക്കള്‍ എന്നിവ ഉപയോഗിച്ച് വന്‍തോതില്‍ പാറഖനനം നടത്തികൊണ്ടിരിക്കുകയാണ്. ജെസിബി ഉപയോഗിച്ച് കയറ്റുന്ന ലോഡിന് നോക്കുകൂലിയും വാങ്ങിക്കുന്നുണ്ട്.
പരിസ്ഥിതിലോല പ്രദേശങ്ങളിലും ജില്ലാ കളക്ടറുടെ മൂക്കിനു താഴെപോലും അനധികൃത ക്വാറികള്‍ യഥേഷ്ടം പ്രവര്‍ത്തിക്കുന്നതായി ബിജെപി കുറ്റപ്പെടുത്തി. സംഭവത്തിനെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ ബിജെപി സമരരംഗത്തേക്കിറങ്ങുമെന്ന് ബിജെപി കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.
യോഗത്തില്‍ പ്രസിഡന്റ് ആരോട രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി കെ.ശ്രീനിവാസന്‍, മണ്ഡലം ജനറല്‍സെക്രട്ടറിമാരായ ടി.എം.സുബീഷ്, പി.ആര്‍.ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Related News from Archive
Editor's Pick