ഹോം » പ്രാദേശികം » ആലപ്പുഴ » 

എംടിഎസ് സ്‌കൂള്‍ ശതാബ്ദിക്ക് തുടക്കം

August 13, 2017

എടത്വ: ആനപ്രമ്പാല്‍ എംടിഎസ് ഗേള്‍സ് ഹൈസ്‌കൂള്‍ ഒരുവര്‍ഷം നീണ്ടു നില്‍ക്കുന്ന ശതാബ്ദി ആഘോഷത്തിനു തുടക്കമായി.മന്ത്രി തോമസ് ചാണ്ടി ഉദ്ഘാടനം നിര്‍വഹിച്ചു.
മാര്‍ത്തോമ്മ സഭ അധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മ മെത്രപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. മാര്‍ത്തോമ്മ പള്ളി വികാരി കെ.ഇ.ഗീവര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജനൂബ് പുഷ്പാകരന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമണി എസ്.ഭാനു, പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ദിനു വിനോദ്, സ്‌കൂള്‍ കോര്‍പറേറ്റ് മാനേജര്‍ ഡോ.സൂസമ്മ മാത്യു, ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക് രാജു, എഇഒ ശശികുമാര്‍ ജി.വാരിയര്‍, എസ്‌ഐ സി.കെ.പ്രസന്നന്‍,റവ.രഞ്ജിത് ഉമ്മന്‍ ജോര്‍ജ്, പ്രധാന അധ്യാപിക സുജ അലക്‌സ്, പിടിഎ പ്രസിഡന്റ് ആര്‍.സുരേഷ് കുമാര്‍,ബി.ലാലി,സ്‌നേഹാ ജേക്കബ്, മീനുമരിയ ഷാബു എന്നിവര്‍ പ്രസംഗിച്ചു.

Related News from Archive
Editor's Pick