ഹോം » പ്രാദേശികം » ആലപ്പുഴ » 

ഡിഇഓയ്ക്ക് പരാതി നല്‍കി

August 13, 2017

ചേര്‍ത്തല: സ്‌കൂള്‍ ബസില്‍ കയറാന്‍ കഴിയാതിരുന്നത് ചോദ്യം ചെയ്തതിന്റെ പേരില്‍ വിദ്യാര്‍ത്ഥിനിക്കും രക്ഷിതാക്കള്‍ക്കും മാനസിക പീഡനമെന്ന് പരാതി. കുറുപ്പന്‍കുളങ്ങര മടത്തിവെളി ബിജുമോനാണ് ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍ അധികാരികള്‍ക്കെതിരെ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് പരാതി നല്‍കിയത്. വിദ്യാര്‍ത്ഥിനിയെ സ്‌കൂളില്‍ നിന്ന് മാറ്റാന്‍ പ്രേരിപ്പിച്ചതിനെ തുടര്‍ന്ന് ടിസി വാങ്ങി മാനേജ്മെന്റു സ്‌കൂളില്‍ ചേര്‍ക്കേണ്ടി വന്നതായും പരാതിയില്‍ പറയുന്നു. സ്‌കൂള്‍ ബസില്‍ കയറാന്‍ കഴിയാതെ വന്ന കുട്ടിയെ അദ്ധ്യാപിക ഉത്തരവാദിത്തത്തോടെ വീട്ടിലെത്തിക്കുകയായിരുന്നെന്നും പിന്നീട് തെറ്റിദ്ധാരണയുടെ പേരിലാണ് ടിസി വാങ്ങിയതെന്നും പ്രധാന അദ്ധ്യാപകന്‍ പറഞ്ഞു.

Related News from Archive
Editor's Pick