ഹോം » കേരളം » 

സ്വകാര്യ ട്യൂഷന്‍: ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്കെതിരെ നടപടി വരുന്നു

പ്രിന്റ്‌ എഡിഷന്‍  ·  August 13, 2017

കൊല്ലം: സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളിലെ ഹയര്‍സെക്കന്‍ഡറി വിഭാഗം അധ്യാപകര്‍ സ്വകാര്യ ട്യൂഷന്‍ എടുക്കുന്നുവെന്ന വ്യാപക പരാതിയെ തുടര്‍ന്ന് സര്‍ക്കാര്‍ ശക്തമായ നടപടികള്‍ക്ക് ഒരുങ്ങുന്നു. ഇക്കാര്യം പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ എല്ലാ പ്രിന്‍സപ്പല്‍മാര്‍ക്കും അക്കാദമിക് ജോ.ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കി.

സര്‍ക്കാര്‍-എയ്ഡഡ് മേഖലയിലെ ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ സ്വകാര്യ ട്യൂഷന്‍ എടുക്കുന്നത് 2006ല്‍ സര്‍ക്കാര്‍ നിയമം മൂലം നിരോധിച്ചിരുന്നു. ഈ ഉത്തരവിന് വിരുദ്ധമായി സംസ്ഥാനത്ത് നിരവധി അധ്യാപകരാണ് സ്വകാര്യ ട്യൂഷന്‍ എടുക്കുന്നത്. വീടുകളും സ്വകാര്യ കോളേജുകളിലുമാണ് പഠിപ്പിക്കുന്നത്.

ട്യൂഷന് വരുന്ന വിദ്യാര്‍ത്ഥികളെ പ്രാക്ടിക്കല്‍ പരീക്ഷകളിലും മറ്റും സഹായിക്കുകയും ട്യൂഷന് വരാത്ത വിദ്യാര്‍ത്ഥികളെ മാനസികമായി പീഡിപ്പിക്കുന്നതായുമാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ട്യൂഷന്‍ എടുക്കുന്നതായി കണ്ടെത്തുന്ന അധ്യാപകര്‍ക്കെതിരെ അക്കാദമിക് തലത്തില്‍ നടപടിയെടുക്കുന്നതിനൊപ്പം വിജിലന്‍സ് അന്വേഷണം നടത്താനുമാണ് സര്‍ക്കാരിന്റെ നീക്കം.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick