ഹോം » കേരളം » 

പ്രാദേശിക ഭാഷയുടെ തനിമ നിലനിര്‍ത്താന്‍ മാധ്യമങ്ങള്‍ മുന്നോട്ട് വരണം

August 13, 2017

കോട്ടയം: ഡിജിറ്റല്‍ യുഗത്തിന്റെ പരക്കംപാച്ചിലില്‍ പ്രാദേശിക ഭാഷകളുടെ തനിമ ചോരാതെ നിലനിര്‍ത്തി അവയെ ശക്തിപ്പെടുത്തുന്നതിന് മാധ്യമങ്ങള്‍ മുന്നോട്ടുവരണമെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ജനറല്‍ കെ. ജി. സുരേഷ് അഭിപ്രായപ്പെട്ടു.

ഐഐഎംസി ദക്ഷിണമേഖലാ കേന്ദ്രത്തില്‍ ആരംഭിക്കുന്ന മലയാളഭാഷാ പത്രപ്രവര്‍ത്തന പി.ജി. കോഴ്‌സിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പ്രൊഫ. എസ്. ശിവദാസ് അധ്യക്ഷനായിരുന്നു. നാഗമ്പടം ഇന്ദ്രപ്രസ്ഥ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഐഐഎംസി റീജിയണല്‍ ഡയറക്ടര്‍ ഡോ.അനില്‍ കുമാര്‍ വടവാതൂര്‍, ടി.കെ. രാജഗോപാല്‍ (സീനിയര്‍ ന്യൂസ് എഡിറ്റര്‍, മാതൃഭൂമി), സെര്‍ജി ആന്റണി (അസോസിയേറ്റ് എഡിറ്റര്‍ , ദീപിക), പ്രസ് ക്ലബ് സെക്രട്ടറി ഷാലു മാത്യു , കെ.ഡി. ഹരികുമാര്‍(ന്യൂസ് എഡിറ്റര്‍, ജന്മഭൂമി) , റോബിന്‍ തോമസ് (ന്യൂസ് കോഓര്‍ഡിനേറ്റര്‍, എ.സി.വി. ന്യൂസ്), കോഴ്‌സ് ഡയറക്ടര്‍ ദീപു ജോയി എന്നിവര്‍ പ്രസംഗിച്ചു.

മലയാള പത്രപ്രവര്‍ത്തനത്തില്‍ കോഴ്‌സ് ആരംഭിച്ച ഐഐഎംസി ഡയറക്ടര്‍ ജനറലിന് പ്രൊഫ.എസ്. ശിവദാസും ഷാലു മാത്യുവും ഉപഹാരങ്ങള്‍ സമ്മാനിച്ചു.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick