പിതോറാഗഡ്: ഉത്തരാഖണ്ഡിലെ പിതോറാഗഡില്‍ ശക്തമായ മഴയെ തുടര്‍ന്ന് ഉണ്ടായ മണ്ണിടിച്ചിലില്‍ മൂന്നു പേര് മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അഞ്ചു പേരടങ്ങുന്ന കുടുംബം കെട്ടിടാവശിഷടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിരിക്കുകയാണ്.
ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും പൊലീസ് പറഞ്ഞു. ഡെറാഡൂണിലും ഋഷികേശിലും മഴ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: