ഹോം » ലോകം » 

ഇന്തോനേഷ്യയില്‍ ഭൂചലനം; ആളപായമില്ല

വെബ് ഡെസ്‌ക്
August 13, 2017

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുമാത്രയില്‍ ശക്തമായ ഭൂചലനം. ഞായറാഴ്ച രാവിലെയുണ്ടായ ഭൂചലനത്തില്‍ 6.4 തീവ്രത രേഖപ്പെടുത്തി. സംഭവത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഭൂചലനത്തെ തുടര്‍ന്ന് സുമാനി ഭീഷണിയില്ലെന്ന് ഇന്തോനേഷ്യയിലെ കാലാവസ്ഥ ശാസ്ത്രഞ്ജര്‍ പറഞ്ഞു. എന്നാല്‍ ഭൂചലനത്തെ തുടര്‍ന്ന് ആള്‍ക്കാര്‍ വീട് വിട്ടോടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭൂചലനം ഉണ്ടായ മേഖലകളില്‍ അപകടങ്ങളോ മരണങ്ങളോ ഉണ്ടോയെന്നുള്ള പരിശോധന നടന്നു വരികയാണ്. ഭൂചലനം ആദ്യ സെക്കന്റുകളില്‍ ശക്തമായിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

2016 ഡിസംബറില്‍ ഇന്തോനേഷ്യയിലുണ്ടായ ഭൂചലത്തില്‍ നൂറിലേറെ പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Related News from Archive
Editor's Pick