കുന്നത്തൂര്‍: പള്ളിശ്ശേരിക്കല്‍ പഞ്ചായത്തംഗവും സ്ഥിരം സമിതി അധ്യക്ഷനുമായ ആര്. കൃഷ്ണ കുമാറിനെതിരെ ഉയര്‍ന്ന കൈയേറ്റ ആരോപണം അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാകുന്നു. ശാസ്താംകോട്ട പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ പള്ളിശ്ശേരിക്കല്‍ ഉള്ള സ്ഥലം അനധികൃതമായി വഴിയായി ഉപയോഗിച്ച് സ്വന്തമാക്കാന്‍ ശ്രമിക്കുന്നുവെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.
പ്രദേശവാസികളില്‍ ചിലര്‍ പൗരസമിതിയുടെ പേരില്‍ പഞ്ചായത്തംഗത്തിനെതിരെ വ്യാപകമായി പോസ്റ്റര്‍, സോഷ്യല്‍ മീഡിയ പ്രചാരണം നടത്തിയിരുന്നു.
കൈയേറ്റം സംബന്ധിച്ച് യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്നും നിര്‍ദ്ധിഷ്ട സ്ഥലം സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ഥലം ഇല്ലാത്തവര്‍ക്ക് വീട് വച്ച് നല്‍കാനുള്ള ആലോചനകള്‍ നടന്ന് വരികയാണെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: