ന്യൂദല്‍ഹി: പശ്ചിമ ബംഗാളില്‍ 10ാം ക്ലാസുകാരന് ബ്ലുവെയ്ല് ഗെയിം കളിച്ച് ആത്മഹത്യ ചെയ്തു. ബംഗാളിലെ പടിഞ്ഞാറന്‍ മിഡ്നാപൂരിലെ ആനന്ദ്പൂര്‍ സ്വദേശി അങ്കന്‍ ഡേയാണ് ഗെയിം കളിച്ച് ശനിയാഴ്ച ആത്മഹത്യ ചെയ്തത്.
സ്കൂളില്‍ നിന്ന് തിരിച്ചു വന്ന ശേഷം കമ്പ്യൂട്ടറിൽ കളിക്കുകയായിരുന്നു അങ്കന്‍. ഉൗണുകഴിക്കാന് അമ്മ വിളിച്ചപ്പോള്‍ ഉൗണിനു മുൻപ് തനിക്ക് കുളിക്കണം എന്നു പറഞ്ഞ് കുളിമുറിയില്‍ കയറി. കുറേ സമയമായിട്ടും പുറത്തിറങ്ങാത്തതിനാല്‍ വാതില്‍ പൊളിച്ച് അകത്തു കയറിയപ്പോഴേക്കും അങ്കന്‍ മരിച്ചിരുന്നു.
പ്ലാസ്റ്റിക് ബാഗുകൊണ്ട് തലപൊതിഞ്ഞ് നൈലോണ്‍ കയര്‍ കഴുത്തില്‍ മുറുക്കി കെട്ടിയിരുന്നു. ശ്വാസം മുട്ടിയാണ് അങ്കണ്‍ മരിച്ചത്. കുഴഞ്ഞു വീണു കിടന്ന അങ്കണെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു
ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ ഗെയിം കളിച്ച് ആത്മഹത്യാ വക്കില്‍ നില്ക്കുന്ന അഞ്ചാം ക്ലാസുകാരനെ അധ്യാപകരുടെ ഇടപെടല്‍ മരണത്തില്‍ നിന്ന് രക്ഷപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: