നെടുമങ്ങാട്: കല്ലിയോട് ജംഗ്ഷനില്‍ വാഹനങ്ങള്‍ അടിച്ചു തകര്‍ത്ത കേസിലെ യുവാവ് അറസ്റ്റില്‍.പനവൂര്‍ വാഴോട്ട് വിളയില്‍ അഷ്ന മന്‍സിലില്‍ ബാദുഷ മകന് നാസിം (36) നെയാണ് നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. സ്ത്രീകള്‍ സഞ്ചരിച്ചിരുന്ന കാറുകള്‍ തടഞ്ഞു നിര്‍ത്തി വാഹനം അടിച്ചു തകര്‍ക്കുകയും ഇവരെ ആക്രമിക്കുകയായിരുന്നുവെന്ന് സിഐ പറഞ്ഞു. ഇയാള്‍ നിലവില്‍ ചീറ്റിംഗ് കേസില്‍ പ്രതിയാണ്. പ്രതിയെ കോടതി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: