ആലപ്പുഴ: മത്സ്യത്തൊഴിലാളികളുടെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് കൂടുതല്‍ ക്ഷേമ പദ്ധതികള്‍ നടപ്പാക്കുമെന്ന് മന്ത്രി ഡോ.ടി.എം. തോമസ് ഐസക്. മത്സ്യോത്സവത്തിന്റെയും മത്സ്യഅദാലത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സമഗ്ര തീരദേശ വികസന പരിപാടി നടപ്പാക്കുമെന്നും മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിന് ഉള്‍നാടന്‍ മേഖലയില്‍ വന്‍തോതില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുമെന്നും മന്ത്രി പറഞ്ഞു. മത്സ്യകര്‍ഷക സംഗമത്തിന്റെ ഉദ്ഘാടനം മന്ത്രി പി. തിലോത്തമന് നിര്‍വ്വഹിച്ചു. മന്ത്രി മേഴ്സിക്കുട്ടിയമ്മ അദ്ധ്യക്ഷത വഹിച്ചു.3.70 കോടി രൂപയുടെ ധനസഹായം ചടങ്ങില്‍ വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: