ചേര്‍ത്തല: പെന്‍ഷന്‍കാര്‍ക്ക് ഏര്‍പ്പെടുത്തിയ മെഡിക്കല്‍ ഇന്‍ഷുറന്‍സ് അടിയന്തരമായി നടപ്പിലാക്കണമെന്നും, മിനിമം പെന്ഷന് ഉത്സവബത്തയായി നല്‍കണമെന്നും കേരളാ സ്റ്റേറ്റ് പെന്‍ഷനേഴ്സ് സംഘ് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് വി.എം. ലെനിന് ഉദ്ഘാടനം ചെയ്തു. കെ.ആര്. മോഹന്‍ദാസ് അദ്ധ്യക്ഷനായി. ഇപിഎഫ് പെന്‍ഷനേഴ്സ് സംസ്ഥാന പ്രസിഡന്റ് എ.എന്‍. പങ്കജാക്ഷന് മുഖ്യപ്രഭാഷണം നടത്തി.
ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് പി.എന്‍. ജയശങ്കര്‍, ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് അരുണ്‍.കെ. പണിക്കര്‍, കെപിഎംഎസ് സംസ്ഥാന സമിതി അംഗം എന്‍. ഹരിഹരന്, ബിഎംഎസ് മേഖലാ പ്രസിഡന്റ് കെ.കെ. പുരുഷന്, എന്‍. ചന്ദ്രന് നെടുമ്പ്രക്കാട്, പി.എം. ചന്ദ്രപ്പന്, ജി. കൃഷ്ണപ്രസാദ്, ആര്. മോഹനന് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി പി.എം. ചന്ദ്രപ്പന്(പ്രസിഡന്റ്), വി.എം. സ്വാമിനാഥന്, കെ.കെ. ഹരിദാസ്(വൈസ് പ്രസിഡന്റുമാര്‍) ജി. കൃഷ്ണപ്രസാദ്(സെക്രട്ടറി) ആര്. മോഹനന്(ജോ. സെക്രട്ടറി) പി.എം. പൊന്നപ്പന് ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: