തൃശൂര്‍: ജനകീയ വിഷയങ്ങള്‍ അധികാര കേന്ദ്രങ്ങളില്‍ എത്തിച്ചിരുന്ന മാധ്യമങ്ങള്‍ ഇന്ന് പെയ്ഡ് ന്യൂസുകള്‍ക്ക് പിന്നാലെ പോവുകയാണെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ജനറല്‍ കെ.ജി.സുരേഷ്. മാധ്യമ സംസ്കാരത്തിന്റെ പുത്തന്‍ പ്രവണതകള്‍ എന്ന വിഷയത്തില്‍ സംസ്ഥാന യുവജന സംഗമ വേദിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വാര്‍ത്തകള്‍ക്ക് പ്രാധാന്യം കൊടുക്കുന്നതിന് പകരം സാമ്പത്തിക നേട്ടം എങ്ങനെ ഉണ്ടാക്കാമെന്നാണ് മാധ്യമ സ്ഥാപനങ്ങള്‍ ചിന്തിക്കുന്നത്.
ചീഫ് എഡിറ്റര്‍മാര്‍ പലരും ഇന്ന് മാര്‍ക്കറ്റിംഗ് മാനേജരുടെ റോളാണ് വഹിക്കുന്നത്. പെയ്ഡ് വാര്‍ത്തകള്‍ രാജ്യത്തിന് തന്നെ ഭീഷണയായി മാറിക്കൊണ്ടിരിക്കുകയാണ്.
കരാര്‍ മാധ്യമ പ്രവര്‍ത്തന പ്രവണത വളര്‍ന്നതോടെ മാധ്യമങ്ങളുടെ വിശ്വാസ്യത കുറഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ പാലക്കാട് ജില്ലാ സെക്രട്ടറി ഗൗതം ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: