2017-18 അധ്യയനവര്‍ഷത്തെ സെന്‍ട്രല്‍ സെക്ടര്‍ സ്കോളര്ഷിപ്പിനായുള്ള വിജ്ഞാപനമായി. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഹയര്‍ സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ പാസായ വിദ്യാര്‍ത്ഥികള്‍ക്ക് www.scholarships.gov.in എന്ന നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ ഓണ്‍ലൈനായി ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2017 ഒക്ടോബര്‍ 31 ആണ്. ആകെ 2324 സ്കോളര്‍ഷിപ്പാണ് ലഭ്യമായിട്ടുള്ളത്.
സയന്‍സ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ് വിഭാഗങ്ങളില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയ 20 ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് 3:2:1 എന്ന അനുപാതത്തില്‍ സ്കോളര്‍ഷിപ്പുകള്‍ നല്‍കും. മൊത്തം സ്കോളര്‍ഷിപ്പുകളുടെ 27 % ഒബിസിക്കാര്‍ക്കും 15 % പട്ടികജാതിക്കാര്‍ക്കും 7.5 % പട്ടികവര്‍ഗ്ഗക്കാര്‍ക്കും വിഭജിച്ചു നല്‍കുന്നതാണ്.
ഓരോ വിഭാഗത്തിലും 3 % സ്കോളര്‍ഷിപ്പുകള്‍ ഭിന്നശേഷിക്കാര്‍ക്കായി നീക്കിവച്ചിരിക്കുന്നു.
ഉന്നതവിദ്യാഭ്യാസത്തിനായി മൊത്തം 5 വര്‍ഷമാണ് സ്കോളര്‍ഷിപ്പ് നല്‍കുക. ആദ്യത്തെ മൂന്ന് വര്‍ഷങ്ങളില്‍ പ്രതിവര്‍ഷം 10,000 രൂപ വീതവും തുടര്‍ന്നുള്ള വര്‍ഷത്തില്‍ 20,000 രൂപ വീതവുമാണ് സ്കോളര്‍ഷിപ്പായി ലഭിക്കുന്നത്. ഇതിനായി ആധാര്‍ കാര്‍ഡ് സ്വന്തം പേരിലുള്ള ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണം.
അപേക്ഷകര്‍ക്ക് പ്രായം 18 നും 25 നും മധ്യേയായിരിക്കണം. രക്ഷാകര്‍ത്താക്കളുടെ വാര്‍ഷിക വരുമാനം ആറ് ലക്ഷം രൂപയില്‍ താഴെയാവണം.
അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഹയര്‍ സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയുടെ മാര്ക്ക്ലിസ്റ്റിന്റെ അസ്സല് പകര്‍പ്പ്, ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്, ഭിന്നശേഷിക്കാര്‍ അത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടലായ www.scholarships.gov.in ല്‍ അപ്ലോഡ് ചെയ്യണം. പകര്‍പ്പ് സ്ഥാപനമേധാവികള്‍ക്ക് സമര്‍പ്പിക്കുകയും വേണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് www. collegiate edu.kerala.gov.in, അല്ലെങ്കില്‍ www. dcescholarship.kerala.gov.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.centralsectorscholars [email protected] എന്ന ഇ-മെയില്‍ വിലാസത്തിലും 0471-2306580, 9446096580, 9446780308 എന്നീ ഫോണ്‍ നമ്പരുകളിലും വിവരങ്ങള്‍ ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: