കൊച്ചി: ഇന്ന് ചിങ്ങം ഒന്ന്. മലയാള നാടിന് ഇനി സമൃദ്ധിയുടെ ഓണനാളുകള്‍. കര്‍ക്കിടകത്തിന്റെ വറുതികളെ മറന്ന് പുത്തന്‍ പ്രതീക്ഷകളെ വരവേല്‍ക്കുന്ന മാസമാണ് പൊന്നിന് ചിങ്ങം. ചിങ്ങത്തെ വരവേറ്റ് സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളില്‍ പൂജകള്‍ നടന്നു. പുതുവര്‍ഷപ്പുലരി മലയാളികള്‍ കര്‍ഷകദിനവും ഭാഷാദിനവുമായി ആചരിക്കുന്നു. ഈ മാസം 21-നാണ് അത്തം. തിരുവോണം 29-നാണ്.
ഓണത്തെ വരവേല്‍ക്കാന്‍ മലയാളി ഇന്നുമുതല്‍ ഒരുക്കം തുടങ്ങും. കര്‍ക്കിടകം പടിയിറങ്ങുന്ന ദിവസം മലയാളികളുടെ മനസ്സില്‍ സമൃദ്ധിയുടെ ഓണക്കാലത്തിന്റെ തുടികൊട്ടും ആരംഭിക്കുന്നു. ഓണത്തുമ്പികള്‍ പാറിപ്പറക്കുന്ന പൂക്കള്‍ വിടര്‍ന്നു വിലസി നില്ക്കുന്ന സുന്ദരപ്രകൃതിയാണ് ചിങ്ങത്തിലേത്. കാര്‍ഷിക കേരളത്തില്‍ അറയും പറയും നിറഞ്ഞു നിന്ന കാലം. ചിങ്ങം പിറന്നതോടെ ഓണവിപണിയും സജീവമാകും.
ഇന്നിപ്പോള്‍ മലയാള നാട്ടില്‍ ഓണമുണ്ണാന്‍ അരിയും പച്ചക്കറികളും ഓണപ്പൂക്കളമൊരുക്കാന്‍ പൂക്കളുമെല്ലാം തമിഴ്നാട്ടിലും മറ്റും നിന്ന് വാങ്ങി വരേണ്ട കാലഘട്ടമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: