പല്ലേക്കലെ: ഹാര്‍ദിക്ക് പാണ്ഡ്യയുടെ അടിപൊളി സെഞ്ചുറിയിലും ചൈനാമന്‍ കുല്‍ദീപ് യാദവിന്റെ വിക്കറ്റ് കൊയ്ത്തിലും ശ്രീലങ്ക മുങ്ങുന്നു. ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ 352 റണ്‍സ് ലീഡ് വഴങ്ങി ഫോളോ ഓണ്‍ ചെയ്യുന്ന അവര്‍ രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 19 റണ്‍സെന്ന പരിതാപകരമായ അവസ്ഥയിലാണ്.
ആദ്യ ഇന്നിങ്ങ്സിലെ കുടിശക നികത്താന്‍ അവര്‍ക്കിനി 333 റണ്‍സ് കൂടിവേണം.ശേഷിക്കുന്നത് ഒമ്പതു വിക്കറ്റ് മാത്രം. മൂന്ന് ദിവസത്തെ കളിശേഷിക്കെ ഇന്ത്യവിദേശ മണ്ണില്‍ സമ്പൂര്‍ണ വിജയം നേടി ചരിത്രമെഴുതുമെന്ന് ഉറപ്പായി. ട്വന്റി 20 മത്സരത്തിലേതുപോലെ അടിച്ചു തകര്‍ത്ത ഹാര്‍ദിക്കിന്റെ കന്നി ടെസ്റ്റ് സെഞ്ചുറിയില്‍ ഇന്ത്യ ഒന്നാം ഇന്നിങ്ങ്സില്‍ 487 റണ്‍സെടുത്തു.86 പന്തില്‍ ആറു ഫോറും ഏഴു സിക്സറും പൊക്കിയാണ് ഹാര്‍ദിക് ശതകം തികച്ചത്.
പുഷ്പകുമാരയുടെ ഒരു ഓവറില്‍ 26 റണ്‍സ് അടിച്ചെടുത്ത് റെക്കോര്‍ഡും കുറിച്ചു. ടെസ്റ്റില്‍ ഒരു ഓവറില്‍ ഒരു ഇന്ത്യാക്കാരന് നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറാണിത്.ഇന്ത്യയുടെ വന്‍ സ്കോര്‍ പിന്തുടര്‍ന്ന ശ്രീലങ്കയെ കുല്‍ദീപ് യാദവും അശ്വിനും ഷമിയും ചേര്‍ന്ന് 135 റണ്‍സിലൊതുക്കി. കുല്‍ദീപ് യാദവ് 13 ഓവറില്‍ നാല്‍പ്പതു റണ്‍സിന് നാലു വിക്കറ്റുകള്‍ കീശയിലാക്കി.
തുടക്കത്തില്‍ ആഞ്ഞടിച്ച ഷമി ഓപ്പണര്‍മാരായ കരുണരത്നയേയും (4) തരംഗാനയേയും (5) പുറത്താക്കി. 6.5 ഓവറില്‍ 17 റണ്‍സാണ് വിട്ടുനല്‍കിയത്.ആര്.അശ്വിന് 8.4 ഓവറില്‍ 22 റണ്‍സിന് രണ്ടു വിക്കറ്റും വീഴ്ത്തി.ശ്രീലങ്കയുടെ ക്യാപറ്റന് ചണ്ടിമലിന് മാത്രമെ ഇന്ത്യന്‍ ആക്രമണത്തിന് മുന്നില്‍ അല്‍പ്പസമയമെങ്കിലും പിടിച്ചു നില്ക്കാനായെളളൂ. അര്‍ധ ശതകത്തിന് രണ്ട് റണ്‍സ് അകലെവച്ച് (48) അശ്വിന് ചണ്ടിമലിനെ മടക്കി.
മെന്‍ഡിസ് 18 റണ്‍സും ഡിക്കവെല്ല 29 റണ്‍സും നേടി. മുന്‍ നായകന് മാത്യൂസ്, പെരേര, ഫെര്‍നാന്‍ഡോ എന്നിവര്‍ പൂജ്യത്തിന് പുറത്തായി.ഫോളോ ഓണ്‍ ചെയ്യുന്ന ശ്രീലങ്കയ്ക്ക് ഓപ്പണര്‍ തരംഗാനയുടെ വിക്കറ്റാണ് നഷ്ടമായത്.ഏഴു റണ്‍സ് നേടിയ തരംഗാനയെ ഉമേഷ് യാദവ് ക്ലീന്‍ ബൗള്‍ഡാക്കി. 12 റണ്‍സുമായി കരുണരത്നയും സ്കോര്‍ ബോര്‍ഡ് തുറക്കാതെ പുഷ്പകുമാരയും ക്രീസിലുണ്ട്.
സ്കോര്‍ ബോര്‍ഡ്
ഇന്ത്യ ഒന്നാം ഇന്നിങ്ങ്സ്: 487. ശ്രീലങ്ക: ഒന്നാം ഇന്നിങ്ങ്സ്: കരുണ രത്ന സി സാഹ ബി മുഹമ്മദ് ഷമി 4, തരംഗാന സി സാഹ ബി ഷമി 5, മെന്‍ഡിസ് റണ്‍ഔട്ട് 18, ചണ്ടിമല്‍ സി രാഹുല്‍ ബി അശ്വിന് 48, മാത്യൂസ് എല്‍ബിഡബ്ളീയു പാണ്ഡ്യെ 0, ഡിക്ക്വെല്ല സ്റ്റമ്പഡ് സാഹ ബി കുല്‍ദീപ് യാദവ് 29, പെരേര സി പാണ്ഡ്യ ബി കുല്‍ദീപ് യാദവ് 0, പുഷ്പകുമാര ബി കുല്‍ദീപ് യാദവ് 10, സന്ദകന് സി ധവാന് ബി അശ്വിന് 10, ഫെര്‍നാന്‍ഡോ ബി കുല്‍ദീപ് യാദവ് 0, കുമാര നോട്ടൗട്ട് 0, എക്സ്ട്രാസ് 11, ആകെ 135.വിക്കറ്റ് വീഴ്ച: 1-14,2-23,3-38,4-38,5- 101,6- 107, 7-125,8-125,9-135.ബൗളിങ്ങ്: മുഹമ്മദ് ഷമി 6.5-1-17-2, ഉമേഷ് യാദവ് 3.1-0-23-0, എച്ച്.എച്ച്.പാണ്ഡ്യെ 6-1-28-1, കുല്‍ദീപ് യാദവ് 13-2-40-4, അശ്വിന് 8.4- 2-22-2.
ശ്രീലങ്ക: രണ്ടാം ഇന്നിങ്ങ്സ് : കരുണരത്ന നോട്ടൗട്ട് 12, തരംഗാന ബി യാദവ് 7, പുഷ്പകുമാര നോട്ടൗട്ട് 0, ആകെ ഒരു വിക്കറ്റിന് 19.വിക്കറ്റ് വീഴ്ച: 1-15.ബൗളിങ്ങ്: ഷമി 4-2-7-0,അശ്വിന് 6-4-5-0, യാദവ് 2-0-3-1, കുല്‍ദീപ് യാദവ് 1-0-4-0.
പ്രതികരിക്കാൻ ഇവിടെ എഴുതുക: