കൊച്ചി: കാനഡയില്‍ നടന്ന ലോക ഡ്വാര്‍ഫ് ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് ആറു മെഡല്‍ ലഭിച്ചു. കേരളത്തില്‍ നിന്നുളള ജോബി മാത്യൂവും ആകാശ് മാധവനും മെഡല്‍ നേടി. ജാവലിന്‍ ത്രോയിലാണ് ആകാശ് മാധവന് മെഡല്‍ നേടിയത്.
19.70 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പറത്തിവിട്ട ആകാശിന് വെങ്കലം ലഭിച്ചു. തമിഴ്നാട്ടുകാരനായ സെല്‍വരാജിനാണ് ഈ ഇനത്തില്‍ സ്വര്‍ണം. ദൂരം 24.73 മീറ്റര്‍. മലപ്പുറം ജില്ലയിലെ മേലാറ്റൂര്‍ പഞ്ചായത്തില്‍ എടത്തള മഠത്തില്‍ സേതുമാധവന്- ഗീത ദമ്പതികളുടെ മകനാണ് ആകാശ് മാധവന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: