ഉഗാദുഗൗ: ബുര്‍ക്കിനോ ഫാസോയുടെ തലസ്ഥാനമായ ഉഗാദുഗൗയിലെ സിറ്റി സെന്ററിലുണ്ടായ ഭീകരാക്രമണത്തില്‍ 17 പേര് കൊല്ലപ്പെട്ടു. മൂന്നു ഭീകരര്‍ സെന്ററിലുള്ള റെസ്റ്റോറന്റിന് സമീപം നിന്നവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ എട്ടു പേര്‍ക്ക് പരിക്കേറ്റു.
അല്‍ ഖ്വയ്ദ ബന്ധമുള്ള ഭീകര സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു. സിറ്റി സെന്ററിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ബുര്‍ക്കിനോ ഫാസോയിലുള്ള തങ്ങളുടെ പൗരന്മാരാട് ജാഗ്രത പാലിക്കണമെന്ന് യുഎസ് എംബസി നിര്‍ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ ജനുവരിയില്‍ ബുര്‍ക്കിനോ ഫാസോയിലുണ്ടായ കഫേ ആക്രമണത്തില്‍ 30 പേര് കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: