ജനീവ: സൊമാലിയയെ സമ്പൂര്‍ണ പോളിയോ വിമുക്ത രാജ്യമായി പ്രഖ്യാപിച്ചു. ഞായറാഴ്ച വേള്‍ഡ് ഹെല്‍ത്ത് ഓര്ഗനൈസേഷന്(ഡബ്ല്യുഎച്ച്ഒ) ആണ് സൊമാലിയയെ പോളിയോ വിമുക്ത രാജ്യമായി പ്രഖ്യാപിച്ചത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ രാജ്യത്ത് ഒറ്റ പോളിയോ ബാധ പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലാത്ത പശ്ചാലത്തിലായിരുന്നു പ്രഖ്യാപനം.
പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന്, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലാണ് നിലവില്‍ പോളിയോ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പോളിയോ വൈറസുണ്ടോ എന്നറിയാന്‍ നടത്തിയ വിവിധ പരിശോധനകള്‍ വിജയിച്ചതിനെ തുടര്‍ന്നാണ് ഡബ്ല്യുഎച്ച്ഒ ഔദ്യോഗികമായി സൊമാലിയയെ പോളിയോ വിമുക്ത രാജ്യമായി പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: