അമ്പലപ്പുഴ: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കിടപ്പു രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കു പ്രവേശനത്തിന് ഇനി മുതല്‍ ഒരു കാര്‍ഡ് മാത്രമാകും അനുവദിക്കുക. രോഗിയെ പ്രവേശിപ്പിക്കുമ്പോള്‍ നല്കുന്ന കേസ് ഷീറ്റിനൊപ്പം മഞ്ഞ നിറത്തിലുള്ള കാര്‍ഡ് മാത്രമേ വിതരണം ചെയ്യുകയുള്ളു. മുന്‍പു നീല, മഞ്ഞ കാര്‍ഡുകളാണു നല്‍കിയിരുന്നത്. ഇവയില്‍ നീല കാര്‍ഡ് രോഗിക്കുള്ള ആഹാരവുമായി എത്താനും മഞ്ഞ കാര്‍ഡ് സൗജന്യ പ്രവേശനത്തിനുമാണ് ഉപയോഗിച്ചിരുന്നത്. പുതിയ ക്രമീകരണത്തിലൂടെ മഞ്ഞ കാര്‍ഡ് ആഹാരം എത്തിക്കാനും സന്ദര്‍ശനത്തിനും ഉപയോഗിക്കാം.കൂടുതല്‍ കൂട്ടിരിപ്പുകാര്‍ വേണ്ടി വരുന്ന അവസരത്തില്‍ ഡ്യൂട്ടി ഡോക്ടറുടെ അനുവാദത്തോടെ അവരെ കൂടി പ്രവേശിപ്പിക്കും. ക്രമീകരണവുമായി സന്ദര്‍ശകര്‍ സഹകരിക്കണമെന്നു സൂപ്രണ്ട് ഡോ. ആര്.വി. രാംലാല്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: