പനച്ചിക്കാട്: ദക്ഷിണമൂകാംബി പനച്ചിക്കാട് സരസ്വതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങളുടെ ഭാഗം ആയി വിതരണം ചെയ്യുന്ന സാരസ്വതം സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന്. പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് പരിധിയിലുള്ള പത്ത്,പ്ലസ്ടു ക്ലാസ്സുകളില്‍ ഉയര്‍ന്ന മാര്‍ക്കോടെ ജയിച്ച വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. മറ്റ് പൊതു പ്രവേശന പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് പരിധിയിലുള്ളവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. ഇന്ന് വൈകിട്ട് ഏഴ് മണിക്കകം അപേക്ഷ ദേവസ്വം ഓഫിസില്‍ ലഭിക്കണം.വിവരങ്ങള്‍ക്ക് +914812330670 എന്ന നമ്പറില്‍ ബന്ധപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: