ഹോം » പ്രാദേശികം » തൃശ്ശൂര്‍ » 

സേവാഭാരതി ആംബുലന്‍സ് സര്‍വീസ്‌

August 14, 2017

തൃശൂര്‍: ചേര്‍പ്പ് സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ ആംബുലന്‍സ് സര്‍വീസിന്റെ ഉദ്ഘാടനം ചേര്‍പ്പ് തായംകുളങ്ങര സെന്ററില്‍ നടന്നു. ആര്‍എസ്എസ് തൃശൂര്‍ വിഭാഗ് സംഘചാലക് കെ.എസ്.പത്മനാഭന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സേവനം, സമൂഹത്തിന്റെ എല്ലാതലത്തിലും എത്തിക്കുക എന്നത് സേവാഭാരതിയുടെ കടമയാണെന്നും അതിനുവേണ്ടി ഓരോ പ്രവര്‍ത്തകനും പരമാവധി സമയം കണ്ടെത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
സേവാഭാരതി പ്രസിഡണ്ട് എന്‍.ശങ്കരന്‍കുട്ടി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഊരകം സഞ്ജീവനി സമിതി പ്രസിഡണ്ട് ഇ.ബാലഗോപാല്‍, ചേര്‍പ്പ് ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ശ്യാമള, ഗീതാസുധീന്ദ്രന്‍, പ്രിയലത പ്രസാദ്, ആര്‍എസ്എസ് ഖണ്ഡ്കാര്യവാഹ് എ.ആര്‍.ജോസ്. സേവാഭാരതി തൃശൂര്‍ ജില്ല സംയോജകന്‍ പി.ഹരിദാസ് എന്നിവര്‍ സംസാരിച്ചു.

Related News from Archive
Editor's Pick