മരങ്ങാട്ടുപിളളി: ലേബര്‍ ഇന്‍ഡ്യാ ഗുരുകുലം പബ്ലിക് സ്കൂളിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് സ്വാതന്ത്ര്യദിനാഘോഷം നടത്തും. രാവിലെ 7.30 ന് ലേബര്‍ ഇന്‍ഡ്യ സ്കൂളില്‍ ചേരുന്ന യോഗത്തില്‍ ചെയര്മാന് ജോര്‍ജ് കുളങ്ങര പതാക ഉയര്‍ത്തും. തുടര്‍ന്ന് എന്‍സിസി കേഡറ്റുകളുടെ നേതൃത്വത്തില്‍ പരേഡ് നടത്തും. 8.30 ന് മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ പ്രസിഡന്റ് ഡോ: റാണി ജെയിംസ് സ്വാതന്ത്ര്യദിനറാലി ഫ്ളാഗ് ഓഫ് ചെയ്യും.
വിദ്യാര്‍ത്ഥികളുടെ ഫ്ളാഷ്മോബ്, പരിസര ശുചീകരണം, പായസവിതരണം തുടങ്ങിയവയും നടക്കും. പ്രിന്‍സിപ്പല്‍ സുജ കെ. ജോര്‍ജ്, മാനേജിങ്ങ് ഡയറക്ടര്‍ രാജേഷ് ജോര്‍ജ് കുളങ്ങര, പ്രൊഫ: ലാലി കെ. ജോര്‍ജ് തുടങ്ങിയവര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: