പള്ളിക്കുന്ന്: രാധാവിലാസം യുപി സ്കൂളിന് പ്രൊഫ.റിച്ചാര്‍ഡ് ഹേ എംപിയുടെ ഫണ്ടില്‍ നിന്നും അനുവദിച്ച പതിനഞ്ച് ലക്ഷം രൂപയുടെ സ്കൂള്‍ ബസ് ഫ്ളാഗ് ഓഫ് ചെയ്തു. സ്കൂള്‍ മാനേജര്‍ രവീനദ്രനാഥ് ചേലേരിയുടെ അധ്യക്ഷതയില്‍ പ്രൊഫ.റിച്ചാര്‍ഡ് ഹേ എംപി ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. കണ്ണൂര്‍ കോര്പ്പറേഷന് ഡെപ്യൂട്ടി മേയര്‍ പി.കെ.രാഗേഷ് വിശിഷ്ടാതിഥിയായിരുന്നു. കൗണ്‍സിലര്‍ ടി.കെ.വസന്ത, പിടിഎ പ്രസിഡണ്ട് ടി.ജയപ്രകാശ്, ബിജെപി മണ്ഡലം പ്രസിഡണ്ട് കെ.എന്‍.വിനോദ്മാസ്റ്റര്‍, മാനേജ്മെന്റ് അംഗം ഗിരീന്ദ്രനാഥ് എന്നിവര്‍ സംസാരിച്ചു. സംസ്കൃതം ക്ലബ്ബിന്റെ പ്രവര്‍ത്തന കലണ്ടര്‍ എം.പി.പ്രകാശനം ചെയ്തു. ഹെഡ്മിസ്ട്രസ് വി.വി.രമ സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് യു.കെ.ദിവാകരന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: