കണ്ണൂര്‍: ബിഎസ്എന്‍എല്‍ന്റെ വോയിസ്, ഡാറ്റ, എസ്എംഎസ് മുതലായവ കുറഞ്ഞ നിരക്കില്‍ ലഭിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന സ്പെഷ്യല്‍ താരിഫ് വൗച്ചറുകള്‍ ഇന്ന് മുതല്‍ രാജ്യത്തെ ഏതു സംസ്ഥാനത്തു വെച്ചും (എംടിഎന്‍എല്‍ ഒഴികെ) റോമിംഗ് ചാര്‍ജ് ഇല്ലാതെ തന്നെ ഉപയോഗിക്കാവുന്നതാണ്. നിലവില്‍ റോമിങ്ങിലുള്ളപ്പോള് ഇന്‍കമിങ് കോളുകള്‍ സൗജന്യമായി ലഭിക്കുന്നതിന് പുറമെയാണ് ഈ സ്വാതന്ത്ര്യദിന ഓഫര്‍. ഇത് പ്രകാരം 56 ദിവസം കാലാവധിയുള്ള 395 രൂപയുടെ എസ്ടിവി ക്കു ഉയര്‍ന്ന വേഗതയില്‍ ദിവസേന 2 ജിബിയും ശേഷം 80ഗയുെല് അണ്‍ലിമിറ്റഡ് ഡാറ്റയും, 3000 മിനിറ്റ് ബിഎസ്എന്‍എല്‍ കോളുകളും, 1800 മിനിറ്റ് മറ്റു നെറ്റ്വര്‍ക്ക് കോളുകളും ഇനി മുതല്‍ റോമിങിലും യഥേഷ്ടം ലഭിക്കുന്നതാണ്.
കൂടാതെ ആഗസ്ത് 15 മുതല്‍ 20 വരെ 20, 40, 60, 80 രൂപയുടെ ടോപ് അപ്പുകള്‍ക്കു മുഴുവന്‍ സംസാരമൂല്യവും 120, 160, 220 രൂപ ടോപ് അപ്പുകള്‍ക്കു യഥാക്രമം 130, 180, 250 രൂപയുടെ അധിക സംസാര മൂല്യവും ലഭിക്കുന്നതാണ്. ഇതേ പോലെ 78, 98, 155, 198, 241, 292, 561, 821, 1949, 1498, 2798, 3998, 4498 ഡാറ്റ വൗച്ചറുകള്ക്കു നിലവില്‍ ലഭിച്ചു കൊണ്ടിരിക്കുന്ന ഡാറ്റയുടെ ഇരട്ടി ഡാറ്റ ലഭിക്കുന്നതുമാണ്. ഉദാഹരണമായി 1498 രൂപയ്ക്കു ഒരു വര്‍ഷം കാലാവധിയോടെ 72 ജിബി ഡാറ്റ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: