ചെറുപുഴ: കുട്ടികളില്‍ ദേശിയ ബോധം വളരണമെന്നും അതിനായി അച്ചടക്കവും ദേശിയ ബോധവുമുള്ള, നാനത്വത്തില്‍ എകത്വം വളര്‍ത്തുന്ന ഏകീകൃത വിദ്യാഭ്യാസ സമ്പ്രദായം വളരണമെന്നും അതിലൂടെ മാത്രമേ മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുല്‍ കലാം ഉയര്‍ത്തിയ മഹത്തായ ഇന്ത്യ സാക്ഷാത്കരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാകണമെന്നും സിആര്‍പിഎഫ് ക്യാമ്പില്‍ നടന്ന അനുമോദന ചടങ്ങില്‍ റിച്ചാര്‍ഡ് ഹെ എംപി പറഞ്ഞു. പെരിങ്ങോം സിആര്‍പിഎഫ് കേന്ദ്രീയ വിദ്യാലയത്തില്‍ എല്ലാ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കും കലാകായിക മത്സരങ്ങളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കും മെറിറ്റ് സര്‍ട്ടിഫിക്കറ്റും ഉപഹാരവും നല്കി അനുമോദിച്ചു. സിആര്‍പിഎഫ് മെന്‍സ് ഹാളില്‍ നടന്ന ചടങ്ങ് നിലവിളക്കു കൊളുത്തി റിച്ചാര്‍ഡ് ഹെ എംപി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വച്ച് മികച്ച സേവനം കാഴ്ചവെച്ച അധ്യാപകരായ നവീന്‍കുമാര്‍ മിശ്ര, രാധിക, അഭിലാഷ്.വി.ജോസ്, മനോഹരന്, ശ്രീദേവി, എന്നിവരെയും എംപി അനുമോദിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. സ്കൂള്‍ പരിസരത്ത് വൃക്ഷതൈ നട്ടു. ചടങ്ങില്‍ വിദ്യാലയ ചെയര്മാന് ഡിഐജി എം.ജെ.വിജയ് അദ്ധ്യക്ഷത വഹിച്ചു. കമ്മാന്ന്റന്റ് ഫിറോസ് കുജൂര്‍, കെ.പി.ബാബു, ശ്രീദേവി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: