തലശ്ശേരി: ധര്‍മ്മടം ഗ്രാമ പഞ്ചായത്ത്, ധര്‍മ്മടം സര്‍വ്വീസ് സഹകരണ ബാങ്ക്, ധര്‍മ്മടം കൃഷിഭവന് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 17ന് ചിറക്കുനി ബാങ്ക് ഓഡിറ്റോറിയത്തില്‍ വിവിധ പരിപാടികളോടെ കര്‍ഷക ദിനാചരണം സംഘടിപ്പിക്കും. രാവിലെ 10.30ന് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പൊലപ്പാടി രമേശന്റെ അദ്ധ്യക്ഷതയില്‍ ധര്‍മ്മടം പഞ്ചായത്ത് പ്രസിഡണ്ട് ബേബി സരോജം ഉത്ഘാടനം ചെയ്യും ജൈവകൃഷിയും മണ്ണിന്റെ ആരോഗ്യവും എന്ന വിഷയത്തില്‍ കെഎയുപിഎച്ച്ഡി സ്കോളര്‍ ഉണ്ണിക്കൃഷ്ണന് ക്ലാസെടുക്കും. മികച്ച അഞ്ച് കര്‍ഷകരെ ഉപഹാരം നല്കി ആദരിക്കും. പങ്കെടുക്കുന്ന എല്ലാ കര്‍ഷകര്‍ക്കും നടീല്‍ വസ്തുക്കള്‍ വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: