ഇരിട്ടി: തില്ലങ്കേരി ഗ്രാമപഞ്ചായത്ത് മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യത്തിലേക്ക് ക്യാമ്പയിനിന്റെ ഭാഗമായി വാര്‍ഡുകളില്‍ പൂര്‍ത്തിയാക്കിയ ശുചിത്വ വിവര ശേഖരണ റിപ്പോര്‍ട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി.സുഭാഷ് ഏറ്റുവാങ്ങി. നാലാം വാര്‍ഡില്‍ നിന്നും പൂര്‍ത്തിയാക്കിയ റിപ്പോര്‍ട്ടാണ് ഏറ്റുവാങ്ങിയത്. വാര്‍ഡ് മെമ്പര്‍ യു.സി.നാരായണന്, വൈസ് പ്രസിഡന്റ് സി.ഷൈമ, പി.കെ.രാജന്, പി.കെ.ശ്രീധരന്, പി.വി.കാഞ്ചന, സിക്രട്ടറി പി.എന്‍.മഞ്ജുഷ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: