കണ്ണൂര്‍: ശബള പരിഷ്ക്കരണമുള്‍പ്പെടെയുളള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെല്‍ട്രോണ്‍ ജീവനക്കാര്‍ 17 ന് കലക്ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്ന് കെല്‍ട്രോണ്‍ എംപ്ലോയീസ് ഓര്ഗനൈസേഷന്, ഡെമോക്രാറ്റിക് കെല്‍ട്രോണ്‍ എംപ്ലോയീസ് യൂനിയന്‍ എന്നീ സംഘടനകളുടെ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ശബള പരിഷ്ക്കരണം ഉടന്‍ നടപ്പിലാക്കുക, കാഷ്വല്‍-കോണ്‍ട്രാക്ട് തൊഴിലാളികളെ മാനദണ്ഡം പാലിച്ചു കൊണ്ട് സ്ഥിരപ്പെടുത്തുക, മാനേജ്മെന്റിന്റ സ്വജനപക്ഷപാത പ്രീണന നയം അവസാനിപ്പിക്കുക, സര്‍ക്കാരിന്റെയും മാനേജ്മെന്റിന്റെയും തൊഴിലാളി വഞ്ചനയും ഒത്തുകളിയും അവസാനിപ്പിക്കുക, തുല്യജോലിക്ക് തുല്യവേതനം എന്ന സുപ്രീംകോടതി വിധി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജീവനക്കാര്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തുന്നത്.വാര്‍ത്താ സമ്മേളനത്തില്‍ കെല്‍ട്രോണ്‍ എംപ്ലോയീസ് ഓര്ഗനൈസേഷന് ഭാരവാഹികളായ കെ.എസ്.സുന്ദരന്‍, എ.വി.അനില്‍ കുമാര്‍, ഡെമോക്രാറ്റിക് കെല്‍ട്രോണ്‍ എംപ്ലോയീസ് യൂനിയന്‍ ഭാരവാഹികളായ എം.പി.ഇസ്മയില്‍, എം.പി.രാഘവന്, എ.സത്യന് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: