കണ്ണൂര്‍: കേരളത്തിലെ പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരും വിവിധ കോളേജുകളില്‍ എഞ്ചിനീയറിംഗ് കോഴ്സിന് പ്രവേശനം ലഭിച്ച ശേഷം വിവിധ കാരണങ്ങള്‍ കൊണ്ട് പഠനം പൂര്‍ത്തിയാക്കുവാന്‍ കഴിയാത്തവരോ, പരീക്ഷയില്‍ പരാജയപ്പെട്ടവരോ ആയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക വിദഗ്ധ പരിശീലനം സൗജന്യമായി നല്കി എഞ്ചിനീയറിംഗ് കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുവാനുള്ള അക്കാദമിക് പിന്തുണ നല്കുവാന് പട്ടികജാതി വികസന വകുപ്പ് ഉദ്ദേശിക്കുന്നു. ഈ പദ്ധതിയില്‍ ചേരുവാന്‍ യോഗ്യതയുള്ള എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളുടെ പേര്/കോഴ്സ് വിവരങ്ങള്‍ ശേഖരിക്കുന്നത് ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്സേഷന്‍ ആണ്. ഈ പ്രത്യേക പരിശീലനം ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ംംം.ഴശള.േൃല.െശി/മൊൗിിമവേശ എന്ന വെബ്സൈറ്റിലെ ലിങ്കില്‍ പേരുവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വിവിധ എഞ്ചിനീയറിംഗ് കോളേജുകളില്‍ നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്ന പട്ടികവിഭാഗ വിദ്യാര്‍ത്ഥികള്‍ക്കും ഈ സേവനം ആവശ്യമുണ്ടെങ്കില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി 2017 ആഗസ്റ്റ് 20 ആയി നീട്ടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: