കൊച്ചി: യുവനടിയെ ആക്രമിച്ച കേസിലെ പ്രധാനപ്രതി പള്‍സര്‍ സുനിയെ ബുധനാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കും. രണ്ടു കേസുകളിലാണ് പള്‍സര്‍ സുനിയെ കോടതിയില്‍ ഹാജരാക്കുന്നത്.
നടിയെ ആക്രമിച്ച കേസിലും ജയിലില്‍ ഫോണ്‍ ഉപയോഗിച്ച കേസിലും റിമാന്‍ഡ് നീട്ടുക എന്നതാണ് നടപടിക്രമം. അതേസമയം നടിയെ ആക്രമിച്ച കേസില്‍ ഇന്ന് വന്‍ വെളിപ്പെടുത്തല്‍ നടത്തുമെന്ന് സുനില്‍ കുമാര്‍ ഭീഷണി മുഴക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: